വിദേശ ലീഗിൽ കളിക്കാരനായോ പരിശീലകനായോ നിയമിതനാകണമെങ്കിൽ ഐ പി എല്ലിൽ നിന്നും വിരമിക്കണം എന്ന് ബി സിസി ഐ
വിദേശ ലീഗിൽ കളിക്കാരനായോ പരിശീലകനായോ നിയമിതനാകണമെങ്കിൽ ഐ പി എല്ലിൽ നിന്നും വിരമിക്കണം എന്ന് ബി സിസി ഐ
ദക്ഷിണ ആഫ്രിക്കൻ ലീഗിലെയും യൂ. എ. ഈ ലീഗിലെയും ടീമുകളെ ബി സി സി ഐ സ്വന്തമാക്കിയതോടെ ഓരോ ആരാധകർ പ്രതീക്ഷിച്ചിരുന്നത് പല യുവ ഇന്ത്യൻ താരങ്ങൾക്കും ഈ ലീഗിൽ അവസരം ലഭിക്കുമെന്നാണ്.മാത്രമല്ല ധോണിയെ പോലെയുള്ള പല മുൻ താരങ്ങളും പരിശീലകരായി എത്തുമെന്ന് കരുതിയെങ്കിലും അത് നടക്കാൻ ഇടയില്ല. ഇപ്പോൾ പ്രമുഖ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ബി സി സി ഐയുമായി ഒരു ബന്ധവുമില്ലാത്ത താരങ്ങൾക്ക് മാത്രമേ ഈ ലീഗിൽ കളിക്കാൻ അനുവാദം നൽകും. ആഭ്യന്തര താരങ്ങൾക്കും ഐ പി എല്ലിൽ നിന്ന് വിരമിക്കാതെ മുൻ താരങ്ങൾക്കും വിദേശ ലീഗിൽ യാതൊരുവിധ പങ്കാളിത്തവം ഉണ്ടാകാൻ പാടില്ലെന്നും ബി സി സി ഐ യുടെ ഔദ്യോഗിക പ്രതിനിധി ഇന്ത്യൻ എക്സ്പ്രസ്സിനോട് പ്രതികരിച്ചു.
സഞ്ജു സാംസൺ പോലെയുള്ള യുവ താരങ്ങൾക്ക് വലിയ ഒരു അവസരം തന്നെയായിരുന്നു ഈ ഫ്രാഞ്ചൈസി ലീഗുകൾ.വിരമിച്ചതിന് ശേഷം യുവരാജ് സിങ്ങിനെ പോലെയുള്ള ചില താരങ്ങളെ മാത്രമേ വിദേശ ലീഗുകളിൽ പങ്ക് എടുത്തിട്ടുള്ളു.ബി സി സി ഐ ഈ നയം മാറ്റാൻ ഒരു സാധ്യതയുമില്ല.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page